പറപ്പൂർ: ഇരിങ്ങല്ലൂർ എ.എം.എൽ.പി സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് പാലിയേറ്റീവിന് കൈമാറി. സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സ്കൂൾ ലീഡർ ബിശ്‌റുൽ ഹാഫി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രധാന അധ്യാപകൻ രായിൻകുട്ടി സി.പി പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പറമ്പത്ത്, അദ്ധ്യാപകരായ ജസീം, അബ്ദുറഷീദ്,ശരത് ചന്ദ്രൻ, ഫാത്തിമ, റീന, നുസ്രത്, ഷിബില, ഹഫീഫ, ഗഗന, സിനി പാലിയേറ്റീവ് ഭാരവാഹികളായ മൊയ് തുട്ടി ഹാജി, ഇബ്രാഹിം കുട്ടി, ആലിക്കുട്ടി ഹാജി എന്നിവരും സംബന്ധിച്ചു.
ഇരിങ്ങല്ലൂർ എ.എം.എൽ.പി സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി
admin