വലിയോറ ആയിഷ ബാദിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം നടത്തി

വേങ്ങര: ബൈത്തുസ്സകാത്ത് കേരളയും ജമാഅത്തെ ഇസ്‌ലാമി വലിയോറ സകാത്ത് സെല്ലും, പ്രാദേശിക സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെ വേങ്ങര ഏരിയയിലെ വലിയോറ ആയിഷ ബാദിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറ്റം ആയാത്ത് ദർസെ ഖുർആൻ ഫാക്കൽറ്റി നാസർ ചെറുകര ബൈത്തുസ്സകാത്ത് കേരള വേങ്ങര ഏരിയ കോഡിനേറ്റർ റഹീം ബാവക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. 

ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി വലിയോറ യൂണിറ്റ് പ്രസിഡണ്ട് എം പി അബ്ദുറസാഖ്, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റർ, കുറുക്കൻ അലവിക്കുട്ടി കെ വി മുഹമ്മദ് ബാവ എന്നിവർ സംബന്ധിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പരിപാടിക്ക് റഷീദ് പറങ്ങോടത്ത്, എം പി ഹംസ, ഇസ്മായീൽ പറങ്ങോടത്ത്, ഡോക്ടർ ഗദ്ദാഫി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}