മന്ത്രി സാർ..... ബസ്സുകൾ സ്റ്റോപ്പിൽ കയറുന്നില്ല, ഇടപെടണം പ്ലീസ്

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തെ ഗതാഗത പ്രശ്നം ടൂറിസം മന്ത്രി റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ. സ്കൂൾ കുട്ടികളും പൊതു ജനങ്ങളും  ആശ്രയിക്കുന്ന ബസ്സുകൾ സർവീസ് റോഡുകളെ അവഗണിച്ച് നാഷണൽ ഹൈവേയിലൂടെ പോകുന്നതുമൂലമു ണ്ടാകുന്ന രൂക്ഷമായ ഗതാഗത പ്രശ്നം മന്ത്രിയെ നേരിട്ട് കണ്ട്  കുട്ടികൾ നിവേദനം നൽകി. ചേളാരി, 
പാണമ്പ്ര , കോഹിനൂർ,യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ബസ്റ്റോപ്പുകളിൽ കയറാതെ പോകുന്ന ബസ്സുകൾക്കെതിരെ നടപടിയെടുക്കുക, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എല്ലാ ബസ്സുകളും കയറിപ്പോകുന്ന തരത്തിൽ മൊബിലിറ്റി ഹബ്ബ് രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.  നിവേദനം സ്വീകരിച്ച മന്ത്രി റിയാസ് ആവശ്യമായ നടപടികളെ ടുക്കുമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. രണ്ടു വർഷങ്ങൾക്കു മുമ്പ്  നാഷണൽ ഹൈവേയിൽ  അടിപ്പാതകളും മേൽപ്പാതങ്ങളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തി കുട്ടികൾ നടത്തിയ ജനകീയ ഇടപെടൽ ഫലം കാണുകയും പാണമ്പ്ര അടിപാതക്ക് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. 

സ്കൂൾ ലീഡർമാരായ 
കെ മുഹമ്മദ് അദ്നാൻ,  ദീക്ഷിത്ത് പി നായർ  അധ്യാപകരായ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ എന്നിവർ മന്ത്രിയുമായി സംസാരിക്കുകയും വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}