കോട്ടക്കൽ: മാറാക്കര എ.യു.പി സ്കൂളിൽ നടന്ന എൽ.ഇ.ഡി ബൾബ് നിർമ്മാണ ശില്പശാല ശ്രദ്ധേയമായി.വേങ്ങര ലൈവ്.പരിസ്ഥിതി സൗഹൃദ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി പി.ടി.എ.പ്രസിഡണ്ട് മുഹമ്മദലി പള്ളിമാലിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു. പ്രൊജക്ട് കോഡിനേറ്ററും പരിശീലകനുമായ സാ ബിർ പൂക്കോട്ടൂർ ശില്പശാലക്ക് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി ടി.പി.അബ്ദുല്ലത്തീഫ്,എസ്.ആർ.ജി കൺവീനർ കെ.എസ്. സരസ്വതി,ഹരിത സേന കൺവീനർ പി.പി. മുജീബ് റഹ്മാൻ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പ്രകാശ്.കെ,തമീം.പി.എം,നിതിൻ.എൻ സംസാരിച്ചു. കുട്ടികൾ എൽ.ഇ.ഡി ബൾബ് റിപ്പയറിംഗിലും നിർമ്മാണത്തിലും പരിശീലനം നേടി.
മാറാക്കര എ.യു.പി. സ്കൂളിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ ശിൽപശാല ശ്രദ്ധേയമായി
admin
Tags
Malappuram