ഊരകം: എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപെടുത്തിയ സയൻസ് ടാലന്റ് പുരസ്‌കാരം മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി പി. കെ മുഹമ്മദ് അബ്ഷാമിന് വേങ്ങര മണ്ഡലം എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.
വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനത്തിന് മർകസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ് സർ ആദരവ് ഏറ്റുവാങ്ങി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ, മർകസ് പ്രസിഡന്റ് ബാപ്പു തങ്ങൾ എടരിയിൽ, സെക്രട്ടറി അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, സയന്റിസ്റ്റ് അലി, സ്വബാഹ് കുണ്ടുപുഴക്കൽ, സോഷ്യൽ അസീസ് ഹാജി, മുഹമ്മദ് ഹാജി വാളക്കുളം, അബ്ദുറഹ്മാൻ മുസ്‌ലിയാർ കെ ടി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വിദ്യാർത്ഥികൾ സമ്മാനിച്ച തുക ഊരകം പാലിയേറ്റീവിന് കൈമാറി. മർകസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ് സ്വാഗതവും അബ്ദുൽ റഹ്മാൻ നൂറാനി നന്ദിയും പറഞ്ഞു.