ഊരകം: ഉത്തരവാദിത്തം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ ഊരകം എസ് വൈ എസ് യൂത്ത് കൗൺസിൽ സമാപിച്ചു. എസ് ജെ എം ജില്ലാ ഫിനാൻസ് സെക്രട്ടറി ജബ്ബാർ ബാഖവി ഉദ്ഘാടനം ചെയ്തു.
അമ്പാസ് സഖാഫി ക്ലാസെടുത്തു. സർക്കിൾ ആർ ഒ ജലീർ കല്ലേങ്ങൽ പടി നേതൃത്വം നൽകി. സോൺ പ്രസിഡണ്ട് യുസുഫ് സഖാഫി കുറ്റാളൂർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ടുമാരായി ഷാഫി മുസ്ലിയാർ, ഹക്കിം സഖാഫി, അലി എ പി, സെക്രട്ടറിമാരായി മുസ്തഫ ഫാളിലി, അഷ്റഫ് സൈനി, അബ്ദുൽ വാസിഹ്, ഫിനാൻസ് സെക്രട്ടറിയായി ജഹ്ഫർ അഹ്സനി എന്നിവരെ തെരഞ്ഞടുത്തു.