വേങ്ങര: ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി എ ആർ നഗർ - കുന്നുംപുറം വി എൻ ജയകൃഷ്ണൻ വീണ്ടും ചുമതലയേറ്റു.
വേങ്ങര നിയോജക മണ്ഡലം ഉൾപ്പടെ തുടർച്ചയായി മൂന്നാം തവണയാണ് പാർട്ടിയുടെ പ്രസിഡന്റായി ചുമതല വഹിക്കുന്നത്.
ബൂത്ത് - പഞ്ചായത്ത് - മണ്ഡലം തലങ്ങളിൽ ബിജെപിയുടെ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച് പൊതു പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന സമയത്താണ് വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ആവുന്നത്.. തുടർന്ന് ബിജെപി അഖിലേന്ത്യാതലം മുതൽ പാർട്ടിയുടെ സുഖമമായ പ്രവർത്തനത്തിന് ഒരു നിയോജക മണ്ഡലം രണ്ട് സംഘടന മണ്ഡലമായി നിശ്ചയിച്ചപ്പോൾ എ ആർ നഗർ, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകൾ ഉൾപ്പെടുന്ന വേങ്ങര മണ്ഡലത്തിന്റ പ്രസിഡന്റായും പാർട്ടി ജയകൃഷ്ണനെയാണ് നിശ്ചയിച്ചത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ സുപരിചിതനായി മൂന്നാമതും പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ബിജെപി മലപ്പുറം ജില്ല വരണാധികാരിയുമായ അഡ്വ : ബി ഗോപാലകൃഷ്ണൻ വേങ്ങരയിൽ വി എൻ ജയകൃഷ്ണൻ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പ്രസിഡന്റ്മാരെയും പ്രഖ്യാപിച്ചു.