വേങ്ങര: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവ് സെൻററിന്റെ ഡയഗ്നോ ഹബ്ബ് ടീമിന്റെ നേതൃത്വത്തിൽ തറയിട്ടാൽ മെക് സെവൻ ഹെൽത്ത് ക്ലബിൽ വെച്ച് മെഗാ ഡയഗ്നോ ക്യാമ്പ് നടത്തി.
പ്രസ്തുത ക്യാമ്പ് വേങ്ങര ബ്ളോക്ക് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി സഫിയ കുന്നുമ്മൽ ഉൽഘാടനം ചെയ്തു.
ഡോ. പി.കെ യൂസുഫലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.പി ഷാഹിദ, MEC7 കോർഡിനേറ്റർ മുസ്തഫ തോട്ടശ്ശേരി, ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡൻറ് സി അയമുതു മാസ്റ്റർ, സെക്രട്ടറി വി.എസ് മുഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു. മജീദ് മാസ്റ്റർ പറങ്ങോടത്ത് സ്വാഗതവും സൈതലവി ഹാജി യു നന്ദിയും പറഞ്ഞു.
ക്യാമ്പിന് എ.കെ. സിദ്ദീഖ്, ഫക്രുദ്ദീൻ കൊട്ടേകാട്ട്, വി.എസ് ബഷീർ മാസ്റ്റർ, ഷാഹുൽ ഹമീദ് എം കെ, മൊയ്തുട്ടി ഹാജി, ഇബ്രാഹിം സി, ഇ.കെ സുബൈർ മാസ്റ്റർ, ടി.പി. ഹനീഫ, കൊമ്പൻ അസീസ്, ഖാദർ ടി.എം. മൂഴിക്കൽ ബാവ, എ.കെ ഷാഹുൽ ഹമീദ്, മുജീബ് , റസാഖ് പുല്ലമ്പലവൻ, ഹുസൈൻ എ കെ, മുജീബ് പി, സമീറ ഇരിങ്ങല്ലൂർ, മുജീബ് ചാലിൽ, ആബിദ പറമ്പത്ത്, ഖദിജ വീണാലുക്കൽ എന്നിവർ നേതൃത്വം നൽകി.
ഹോപ്പിന്റെ വിവിധ ഡയഗ്നോ ഹബ്ബുകളായ ചേക്കാലിമാട് , അമ്പലമാട്, പാലാണി, കുഴിപ്പുറം, ആസാദ് നഗർ എന്നിവയും പാലിയേറ്റിവിലെ രണ്ട് ഹോം കെയർ യൂണിറ്റുമടക്കം 7 കൗണ്ടറുകളായി പരിശോധന നടത്തി.
ക്യാമ്പിൽ വെച്ച് 130 രോഗികളെ പരിശോധിച്ചു.