ദേശീയ റോഡ് സുരക്ഷാവാരം ആചരിച്ചു

വേങ്ങര: നെഹ്റു യുവ കേന്ദ്ര മലപ്പുറത്തിന്റെയും പരപ്പിൽപാറ യുവജന സംഘത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ച് ദേശീയ റോഡ് സുക്ഷാവാരം ആചരിച്ചു. വലിയോറ പരപ്പിൽപാറയിൽ ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്സിന് വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് കെ നേതൃത്വം നൽകി.

ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ ഫൈസൽ, ക്ലബ്ബ് രക്ഷാധികാരി ഗംഗാധരൻ കെ, നെഹ്റു യുവകേന്ദ്ര വേങ്ങര ബ്ലോക്ക് വളണ്ടിയർമാരായ അസ്ലം എൻ എം, രൻജിത്ത് സി, ക്ലബ്ബ് ഭാരവാഹികളായ അസീസ് കൈപ്രൻ, ശരിഹാബ് ചെള്ളി, ജംഷീർ ഇ കെ എന്നിവർ പ്രസംഗിച്ചു. പ്രസ്തുത പരിപാടിയുടെ ഭാഗമായി സമീപപ്രദേശത്തെ റോഡിലെ കാൽനട ക്രോസിംങ്ങ് ലൈൻ പൈൻ്റിംഗ് നൽകി വെക്തമാക്കുകയും, റോഡ് സൈഡിലെ സിഗ്‌നൽ ബോഡ് ക്ലിനിങ്ങ് ചെയ്യുകയും, വാഹനയാത്രകർ റോഡിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}