വേങ്ങര: വേങ്ങര മണ്ഡലത്തിലെ നാൽപത് വയസ്സിന് മുകളിലുള്ള പഴയ കാല ഫുട്ബോൾ കളിക്കാരുടെ വേങ്ങര വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ വി വി എഫ് എ യുടെ ഓഫീസ് ബാലൻ പീടികയിൽ മലപ്പുറം വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് അബ്ദുൾ കരീം ഐ പി എസ് ഉദ്‌ഘാടനം നിർവഹിച്ചു.
ക്ലബ്ബ് സെക്രട്ടറി പ്രസാദ് സ്വാഗതം പറയുകയും ക്ലബ്ബ് പ്രസിണ്ടന്റ് നയീം ചേറൂരിന്റെ അധ്യക്ഷതയിൽ ശ്രീകുമാർ വേങ്ങരയുടെ പ്രാർത്ഥനയോടു കൂടി പ്രശസ്ത ഗായകൻ ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
വെറ്ററൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സമദ് പറച്ചി കോട്ടിൽ, സുരേന്ദ്രൻ മങ്കട, പുച്ച്യാപ്പു, സബാഹ് കുണ്ടു പുഴക്കൽ, അസ് ലു പി കെ, സിദ്ധീഖ് പി.കെ, സുബ്രമണ്യൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
മലപ്പുറം ജില്ലാ വെറ്ററൻസ് ടീമിന് വേണ്ടി കളിച്ച അസീസ് പുളിക്കൽ, മജീദ് പക്കിയൻ, ശശി ഊരകം എന്നിവരെ ആദരിക്കുകയും 2025 ലേക്കുള്ള ക്ലബ്ബിന്റെ ജെഴ്സി അബ്ദുൾ കരീം ഐ പി എസ് ജെഴ്സി സ്പോൺസർ ചെയ്ത പി ടി എൽ ഗ്രൂപ്പിന്റെ എം ഡി യും ക്ലബ്ബിന്റെ ട്രഷറുമായ സക്കറിയ പുള്ളാട്ടിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
അതിഥികക്കുള്ള ഉപഹാരങ്ങൾ ക്ലബ്ബ് ഉപദേശക ബോഡ് അംഗങ്ങളായ ഹസ്സൻ മാസ്റ്റർ, ഇബ്രാഹിം കുട്ടി മാസ്റ്റർ, ഖാലിദ് തിരൂരങ്ങാടി എന്നിവർ നൽകി. ക്ലബ്ബ് ട്രഷറർ സക്കറിയ പുള്ളാട്ട് നന്ദിയും പറഞ്ഞു.