പറപ്പൂർ: ബ്രൈറ്റ് ആർട്സ് സ്പോർട്സ് ക്ലബ് ചേക്കാലിമാട് ഇരുപതാം വാർഷികത്തോടനുബന്ധിച്ചു ബ്രൈറ്റ് ജൂനിയർ ടീം ഒൺഡേ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മിലാൻ നായർ പടിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പുലരി ചുള്ളിപറമ്പ് ജേതാക്കളായി.
വിജയികൾക്ക് ഗൾഫ് പ്രവാസി കോഡിനേറ്റർ റഷീദ് സി ക്ലബ് എക്സികുടീവ് മെമ്പർ ഫവാസ് പി കെ, ശിഹാബ് കൊമ്പൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
സജാദ് സിടി, റിബിൻ ഇകെ,
നാഷിഹ് പി കെ, സമാൻ പി,
സംനാദ് സി ടി, ഷിബിലി ബി,
ഇർഷാദ് കെസി, റാഷിദ് കെ പി , ആദിൽ എ കെ, സാബിത് എ കെ, അനസ് ടി എന്നിവർ
നേതൃത്വം നൽകി.