കോട്ടയ്ക്കൽ : കേരള ചിത്രകലാപരിഷത്ത് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ജി.യു.പി. സ്കൂളിൽ 'ഓർമ്മവസന്തം-3' സംസ്ഥാന ബാലചിത്രരചനാമത്സരം സംഘടിപ്പിച്ചു.
കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനും ചിത്രകാരനുമായിരുന്ന തോമസ് ആന്റണിയുടെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽനിന്നായി ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുത്തു.
സമാപനസമ്മേളനവും സമ്മാനദാനവും ചിത്രകലാപരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് കോട്ടയ്ക്കൽ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ ഷാജി പാമ്പള അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാപ്രസിഡന്റ് ബാബുരാജ് പുൽപ്പറ്റ, തോമസ് ആന്റണിയുടെ മകൻ ഉല്ലാസ്, സി.പി. ജയദേവൻ, ആർട്ടിസ്റ്റ് രമണൻ, ജി.യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ ടോണി മാത്യു, ശശി താനൂർ, ഫാത്തിമ സുഹ്‌റ, ജില്ലാ ട്രഷറർ ഉണ്ണി ഗ്ലോറി എന്നിവർ സംസാരിച്ചു.
വിജയികൾ
എൽ.പി. വിഭാഗം: 1. വേദതീർത്ഥ് ബിനീഷ് കണ്ണൂർ, 2. ദേവ് യാൻ, തൃശ്ശൂർ, ശ്രേയ മലപ്പുറം. യു.പി. വിഭാഗം: 1.ജി. കൃതീഷ് തൃശ്ശൂർ 2. പി.എം. സായൂജ് കണ്ണൂർ 3.പി.ആർ. ശ്രീഹരി കണ്ണൂർ. ഹൈസ്‌കൂൾ വിഭാഗം: 1. വിശാൽ പി. കണ്ണൂർ 2. പി.എം. സാധിക കണ്ണൂർ 3.റിംഷ അക്ബർ മലപ്പുറം.
യഥാക്രമം 10,000 രൂപ, 3000 രൂപ, 1000 രൂപ എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ. െമമെന്റോയുമുണ്ട്