വേങ്ങര: രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം, (RKSK) പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിൽ കൗമാര ആരോഗ്യ സൗഹൃദ സേവന പരിശീലനം സംഘടിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കൗമാരപ്രായക്കാരുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം, ലഹരി ഉപയോഗ പ്രതിരോധം, സോഷ്യൽ മീഡിയ ദുരുപയോഗബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വിദ്യാർത്ഥികൾക്കിടയിൽ നിന്ന് തന്നെ പിയർ എഡ്യൂക്കേറ്റർമാരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി സ്കൂളുകളിൽ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തുന്നതാണ് പദ്ധതി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുഹിജാബി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ സലീല . പി.പി, ഏ ആർ നഗർ മെഡിക്കൽ ഓഫീസർ ഡോ: മൊയ്‌ദീൻ കുട്ടി, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസ്, പി എച് എൻ എസ് തങ്ക, അഡോളസെന്റ് ഹെൽത്ത് കൗൺസിലർ വർഷ മേനോൻ, പി ആർ ഒ നിയാസ് ബാബു സി എച്ച് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.