എസ്. ടി. യു കണ്ണമംഗലം പഞ്ചായത്ത് കമ്മറ്റി യോഗം ചേർന്നു

കണ്ണമംഗലം: കേരള കർഷക തൊഴിലാളി ഫെഡറേഷൻ (എസ്. ടി. യു) പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ യോഗം വേങ്ങര മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി ജനാബ് നെടുമ്പള്ളി സൈദ് ഉദ്‌ഘാടനം ചെയ്തു. ഫെബ്രുവരി 5 ന് എസ് ടി യു സമസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാനും പ്രസ്തുത മാർച്ചിൽ ഫെഡറേഷൻ പഞ്ചായത്ത്‌ കമ്മറ്റി എട്ട് പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ അധ്യക്ഷ വഹിച്ചു. സെക്രട്ടറി കെ.സൈദ് സ്വഗതം പറഞ്ഞു. കെ സി മൊയ്‌ദീൻ, ഉമ്മുകുൽസു കോയിസ്സൻ, ശങ്കരൻ ചാലിൽ, പി. പി. അറമുഖൻ, അബ്ദു റഹിമാൻ പള്ളിയാളി, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ എം എൽ എ യും മുസ്ലിം ലീഗ് നേതാവും സമുന്നത സാംസ്‌കാരിക ക്ഷേമ തൊഴിലാളി നേതാവുമായിരുന്ന കെ. മമ്മുണ്ണി ഹാജിയുടെ നിര്യാണത്തിൽ അഗാതമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.
Previous Post Next Post