വേങ്ങര: ടീൻ ഇന്ത്യ വേങ്ങര ഏരിയ കമ്മിറ്റിയുടെ കീഴിൽ വിദ്യാർത്ഥികൾക്കായി ടീനേജ് സംഗമം നടത്തി. മലർവാടി ജില്ലാ കോഡിനേറ്റർ കുഞ്ഞി മുഹമ്മദ് മുരിങ്ങേക്കൽ ഉദ്ഘാടനം നിർവഹിച്ചു. ടീൻഇന്ത്യ ജില്ലാ സമിതി അംഗം അബ്ദുസ്സലാം മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. ഡോ.യാസീൻ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.
സംഹ ബത്തൂൽ, ഷഹദാൻ എ പി, പി പി അബ്ദുറഹ്മാൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു. മേഖല ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഏരിയ ഫുട്ബോൾ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സി.മുഹമ്മദലി, കെ വഹീദ സലാം, സിപി സുബൈദ തുടങ്ങിയവർ നേതൃത്വം നൽകി.