വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമം റസിഡന്റ് അസോസിയേഷൻ വർഷം വർഷംതോറും നടത്തിവരാറുള്ള രാജ്യത്തിന്റെ 75- മത് റിപ്പബ്ലിക് ദിനാഘോഷം ഇത്തവണ മൈത്രി ഗ്രാമോത്സവ മായിമാറും. നാളെ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ദേശീയ പതാക ഉയർത്തിയതിനുശേഷം മൈത്രിഗ്രാമം റോഡിലെ വലിയ വാഹനങ്ങൾക്ക് സുഖമ മായിയാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട 10 വളവുകൾ വെട്ടിപൊളിച്ഛ് മൈത്രി ഗ്രാമവാസികളുടെ സ്വന്തം ചെലവിൽ വിപുലീകരിച്ച മൈത്രി റോഡിന്റെ ഉദ്ഘാടനവും, മൈത്രി ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന രണ്ട് ഭാഗത്തും മനോഹരമായി സ്ഥാപിച്ച കവാടത്തിന്റെ ഉദ്ഘാടനവും നടക്കും. ഇതെല്ലാം കൂടി ഒത്തുചേരുമ്പോൾ ഗ്രാമത്തിന്റെ ഉത്സവമായി മാറുമെന്ന് മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
മൈത്രി ഗ്രാമോത്സവം നാളെ രാവിലെ 8 മണി മുതൽ
admin