വേങ്ങര: സംഘാടക മികവിൽ കരുത്ത് തെളിയിച്ച് വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി വേങ്ങര പത്ത് മൂച്ചി സുബൈദ പാർക്കിൽസംഘടിപ്പിച്ച കൗൺസിൽ സമ്മിറ്റ് - 25
സമാപിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി കൗൺസിൽ ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വിവിധ സെഷനുകളിൽ
അബ്ദുൽ ഹമീദ് എം എൽ എ, മനാഫ് അരികോട്, ശരീഫ് കുറ്റൂർ തുടങ്ങിയവർ പ്രഭാഷണം നടത്തി. പി.കെ അസലു, പി കെ അലി അക്ബർ, ശംസു പുള്ളോട്ട്, ഹസീന ഫസൽ കെ.പി, അസീസ് പറങ്ങോടത്ത്, മങ്കട മുസ്ഥഫ, സൈതലവി ഹാജിമാളിയേക്കൽ, വി കെ അബ്ദുൽ മജീദ്, എ.കെ അബ്ദുൽ മജീദ്, മായിൻ കുട്ടി കോയിസ്സൻ ലത്തീഫ്, പൂവഞ്ചേരിവി.കെ റസാഖ്, ബദറുദ്ധീൻ പള്ളിയാളി, ഹസീന ബാനു സി.പി, പാറയിൽ സുഹ്ജാബി, സുബൈർ പനക്കൽ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ ഖാദർ പറമ്പിൽ അധ്യക്ഷത വഹിച്ചു. ടി.വി. ഇഖ്ബാൽ സ്വാഗതവും അലവി കുട്ടി ഹാജി കുറുക്കൻ നന്ദിയും പറഞ്ഞു.