വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവമായ 'പൂത്തുമ്പികൾ 2025' ചേറ്റിപ്പുറമാട് ജല്‍സ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.കെ സലീം, ഹസീന ബാനു, ആരിഫ മടപ്പള്ളി, ജനപ്രതിനിധികളായ അബ്ദുൽ ഖാദർ സി.പി, ഖമർ ബാനു, ഉമ്മർകോയ, നുസ്രത്ത് തുമ്പയിൽ, റുബീന അബ്ബാസ്, ജംഷീറ എ.കെ, റഫീഖ് മൊയ്തീൻ, നജ്മുന്നീസ സാദിഖ്, ഉണ്ണികൃഷ്ണൻ എം.പി., ആസ്യ മുഹമ്മദ്, നഫീസ എ.കെ., കുറുക്കൻ മുഹമ്മദ്, യൂസഫലി വലിയോറ, അബ്ദുൽ മജീദ് മടപ്പള്ളി, നുസ്രത്ത് അമ്പാടൻ, മൈമൂന എൻ.ടി തുടങ്ങിയവർ പങ്കെടുത്തു.
പരിവാർ പ്രതിനിധികളായ പ്രഭാകരൻ സി.എം., ഹംസക്കുട്ടി, സെക്രട്ടറി അനിൽകുമാർ ജി., ഐസിഡിഎസ് സൂപ്പർവൈസർ ജസീന മോൾ, ഉണ്ണിയാലുക്കൽ സൈതലവി എന്നിവരും അങ്കണവാടി ടീച്ചർമാരും പരിപാടിയിൽ സന്നിഹിതരായിരുന്നു.