വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വയോജന സംഘവും സായാഹ്ന സംഗീത വിരുന്നും പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസലിന്റെ അധ്യക്ഷതയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പുതുവത്സര കേക്ക് ഏറ്റവും പ്രായം കൂടിയ വ്യക്തിയായ വേലായുധന്ന് മധുരം പകർന്നു നൽകി.
പരിപാടിയിൽ മുതിർന്ന പൗരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ആരിഫ മടപ്പള്ളി , പി കെ അലി അക്ബർ, എ കെ നസീർ, പഞ്ചായത്ത് ഭരണസമി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, സി പി ഖാദർ, റഫീഖ് മൊയ്തീൻ, എപി ഉണ്ണികൃഷ്ണൻ, എ കെ നഫീസ, അസ്യ മുഹമ്മദ്, കമറുബാനു , എൻ ടി ശരീഫ്, ഐ സി ഡി എസ് സൂപ്പർവൈസർ ജസീന മോൾ, ഇബ്രാഹീം എ കെ, സി ഡി എസ് ചെയർപേഴ്സൺ പ്രസന്ന, സഹീർ അബ്ബാസ് നടക്കൽ തുടങ്ങിയവർ സംസാരിച്ചു.