വേങ്ങര: ഖുർആൻ പഠന കേന്ദ്രം സിൽവർ ജൂബിലിയുടെ ഭാഗമായി പഠിതാക്കൾക്കുള്ള ഡിജിറ്റൽ ഐ ഡി കാർഡ് വിതരണം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മാനവ സമൂഹത്തിന് മാർഗ്ഗദർശനം നൽകാൻ വേണ്ടി ഇറക്കപ്പെട്ട ഈ വിശുദ്ധ ഗ്രന്ഥം അതിനെ ഉൾകൊള്ളേണ്ട രീതിയിൽ ഉൾകൊള്ളാൻ സദസ്സിനെ തങ്ങൾ ഉൽബോധിപ്പിച്ചു.
ഉസ്താത് മുസ്ഥഫ ഫൈസി വടക്കു മുറി, സി.പി.മുഹമ്മദ്, എം കെ കുഞ്ഞാലൻ ഹാജി, ഇ വി അബ്ദുസലാം എന്നിവർ സംസാരിച്ചു. റിട്ട: ഡി വൈ എസ് പി ചാക്കീരി അബൂബക്കർ, എൻജിനീയർ പി അബ്ദുറഹിമാൻ, ബീരാൻ കുട്ടികുന്നുംപുറം, ശിഹാബുദ്ദീൻ മണ്ടോട്ടിൽ, ജംഷീർ അടക്കാപ്പുര തുടങ്ങി 200 ൽ പരം പഠിതാക്കൾ ഐ ഡി കാർഡ് സ്വീകരിച്ചു.