വേങ്ങര: വലിയോറ ജാമിഅ ദാറുൽ മആരിഫ് അൻപതാം വാർഷികം G50 2025 ജനുവരി മുതൽ മെയ് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. മെയ് ആദ്യവാരം സമാപന സനദ് ദാന മഹാ സമ്മേളനം നടക്കും.
സമ്മേളന കാലയളവിൽ വിവിധ വിദ്യാഭ്യാസ ജീവകാരുണ്യ ബോധവൽകരണ സാമൂഹ്യസേവന പരിപാടികൾ സംഘടിപ്പിക്കും.
അൻപതാം വാർഷിക പ്രഖ്യാപന സമ്മേളന ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. കഴിഞ്ഞ 50 വർഷം വൈജ്ഞാനിക രംഗത്ത് സ്തുത്യർഹമായ സേവനമാണ് ദാറുൽ മആരിഫ് നടത്തിയതെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പാൾ ഓ കെ അബ്ദുൽ ഖാദിർ ബാഖവി അധ്യക്ഷത വഹിച്ചു. ഓ കെ മൂസാൻ കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. കോഴിക്കോട് ഖാസി സയ്യിദ് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ സമ്മേളന പ്രഖ്യാപനം നടത്തി. ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി സമ്മേളന പദ്ധതികൾ വിശദീകരിച്ചു.
സയ്യിദ് ജഅഫർ തുറാബ് ബാഖവി പാണക്കാട്, യു അബ്ദുറഹീം മുസ്ലിയാർ കിടങ്ങഴി, അബ്ദുറഷീദ് സൈനി കക്കിഞ്ച, വി മുഹമ്മദ് സൈനി, മാനു മുസ്ലിയാർ, എന്നിവർ പ്രസംഗിച്ചു. അബ്ദുൽ അസീസ് ബാഖവി സ്വാഗതവും ഹാഫിള് യാസീൻ നന്ദിയും പറഞ്ഞു.