മലപ്പുറം: അദാനി ഗ്യാസ് പ്പൈപ്പ്ലൈൻ നിർമാണത്തിനായി പറപ്പൂർ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി സമയബന്ധിതമായി പരിഹരിക്കണമെന്നും,ഈ നിർമ്മാണപ്രവർത്തനങ്ങൾ നടന്നാൽ മാത്രമേ ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാദിക്കുകയുള്ളു എന്നും ഈ അവസ്ഥകാരണം പൊതുജനത്തിനുണ്ടാകുന്ന ശാരിരിക, മാനസിക, യാത്ര പ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമ്മാണത്തിനായി വീടുകളിൽ നിന്നും വൈദ്യുതി ഉപയോഗിക്കരുതെന്നും ഉപയോഗിച്ചാൽ അതിനുള്ള പണം ഉപഭോക്താവിന് നൽകണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ പറപ്പൂരിന്റെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പ് ഗ്യാസ് ലൈൻ മലപ്പുറം ഇൻചാർജ്ജ് ഹരികൃഷ്ണയോട് നേരിട്ട് ആവശ്യപ്പെടുകയും രേഖാമൂലം കത്ത് നൽകുകയും ചെയ്തു.
എല്ലാ ആവശ്യങ്ങളും ഉടനടി പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പിൻ മേലാണ് പിരിഞ്ഞ് പോന്നത്. ചർച്ചയിൽ ഇസ്മായിൽ ഊർഗ്ഗമണ്ണിൽ, റഹീസ് പങ്ങിണിക്കാടൻ, അലീഷ് ദിൽഖാസ് എന്നിവർ പങ്കെടുത്തു.