ബദറുദ്ദുജ ആർട്സ് ഫെസ്റ്റ് പ്രഖ്യാപനം

വേങ്ങര: കുറ്റാളൂർ ബദ്റുദ്ദുജ ഇസ്ലാമിക് സെന്റർ സ്റ്റുഡൻസ് യൂണിയൻ കീഴിൽ നടക്കുന്ന ബദ്റുദ്ദുജ ആർട്സ് ഫെസ്റ്റ് 'ആർട്ട് ഫെറിയ' യുടെ പ്രഖ്യാപനം ബദ്റുദ്ദുജ ചെയർമാൻ സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി നിർവഹിച്ചു. 

2025 ജനുവരി 18, 19 തിയ്യതികളിലായി നടക്കുന്ന പരിപടിയിൽ നൂറോളം മത്സരങ്ങളിൽ 150 ൽ പരം വിദ്യാർത്ഥികൾ മാറ്റൊരുക്കും. "കുടിയിറക്കപ്പെട്ടവന്റെ മേൽവിലാസം" എന്ന പ്രമേയത്തിലാണ് ആർട്സ് ഫസ്റ്റ് നടക്കുക.  

പ്രഖ്യാപന ചടങ്ങിൽ സയ്യിദ് സാലിഹ് ബുഖാരി, ഹക്കീം സഅദി, മുഹമ്മദ് നൂറാനി, ആഷിക് അഹ്സനി, അസദ് അലി ബുഖാരി, യൂനുസ് ഇർഫാനി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}