എ.ആർ നഗർ: വന നിയമ ഭേദഗതി വിജ്ഞാപനം മൗലിക അവകാശങ്ങൾ ഹനിക്കുന്നതിൽ പ്രതിഷോധിച്ച് കിസാൻ കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ വനനിയമ ഭേദഗതി വിജ്ഞാപന കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാഫർ ആട്ടീരി അധ്യക്ഷത വഹിച്ചു. എആർ നഗർ മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ മുഖ്യപ്രഭാഷണം നടത്തി.
കിസാൻ കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് ഉള്ളാടൻ ബാവ, കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഫിർദൗസ് പി കെ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിയാസ് പിസി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഉബൈദ് വെട്ടിയാടൻ, അബൂബക്കർ കെ കെ, ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് കാബ്രൻ അസീസ് എന്നിവർ സംസാരിച്ചു.
അസ്ലം മമ്പുറം, ബഷീർ പുള്ളിശ്ശേരി, ഇവി അലവി, ശ്രീധരൻ കൊളപ്പുറം, അശ്റഫ് കെ ടി , മുഹമ്മദ് കുട്ടി ടിടി, മദാരി അബു, ശങ്കരൻ കൊളപ്പുറം, മുഹമ്മദ് തെങ്ങിലാൻ, അബ്ദുറഹിമാൻ, എന്നിവർ നേതൃത്വം നൽകി.