പറപ്പൂർ: എം എസ് എഫ് പാലാണി യൂണിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ പാലാണി ഹിദായത്തു സ്വിബിയാൻ മദ്രസക്ക് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടന്നു. എ വി ജസീലിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് വേങ്ങര മണ്ഡലം സെക്രട്ടറി കെഎം നിസാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രഗൽഭ വാഗ്മിയും യുവ പ്രഭാഷകനും കൂടിയായ ജംഷീറലി ഹുദവി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് മെമ്പർ സഫിയ, വാർഡ് മെമ്പർ ഷാഹിദ എപി, എം എസ് എഫ് നേതാക്കളായ ഷഹീം ഏ കെ, ഹാഫിസ് മാസ്റ്റർ, അഫ്സൽ, റിഷാദ് തുടങ്ങിയവരും മുസ്ലിം ലീഗ് നേതാക്കളായ ഷാഹുൽ ഹമീദ് എംകെ, മൊയ്തുട്ടി ഹാജി, കെ കെ മുഹമ്മദ് കുട്ടി, ബാവ ഏകെ, സിദ്ദീഖ് എം പി, റഹൂഫ് എകെ, ഉമ്മർ എം കെ, ഫൈസൽ വിടി തുടങ്ങിയവരും സംസാരിച്ചു. നിബിൽ കാരാട്ട് സ്വാഗതവും ഷംനാദ് പിലാക്കൽ നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ വെച്ച് പ്രതിഭകളെ ആദരിക്കൽ, പ്രമേയ പ്രഭാഷണം തുടങ്ങിയവയും പറപ്പൂർ പഞ്ചായത്ത് 5, 6 വാർഡുകളിലെ എം എസ് എഫ്, ബാല കേരളം ഭാരവാഹികളെ തിരഞ്ഞെടുക്കുകയും സമ്മേളന ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ നിരവധി ടീമുകൾ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു.