വേങ്ങര: മത വൈജ്ഞാനിക രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ കര്‍മ്മ ധന്യതയിലേക്ക് പ്രവേശിക്കുന്ന വലിയോറ ദാറുൽ മആരിഫ് " colours of composure" എന്ന പ്രമേയത്തിൽ കാമ്പസ് കലാമേള Zeitgeist സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നട ന്ന പരിപാടിയിൽ 3 ടീമുകളിലായി 4 വിഭാഗങ്ങളിൽ 120 മത്സരങ്ങളിൽ 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഉദ്ഘാടന പരിപാടിയിൽ ഉസ്താദ് ഒ കെ മൂസാൻ കുട്ടി മുസ്ലിയാർ പ്രാർത്ഥന നിർവഹിച്ചു. ഉസ്താദ് ഒ കെ അബ്ദുൽ ഖാദർ ബാഖവിയുടെ അധ്യക്ഷതയിൽ എസ് ഇന്ത്യ ഫൗണ്ടേഷൻ ഡയറക്ടര്‍ ഷൗക്കത്ത് നഈമി അൽ ബുഖാരി കാശ്മീര്‍ ഉദ്ഘാടനം ചെയ്തു. ജാഫർ നിസാമി ആസ്ട്രേലിയ സന്ദേശ പ്രഭാഷണം നടത്തി. മത, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.