കോട്ടക്കൽ: ദേശീയ സർവ്വകലാ ശാലകളിൽ സംഘ്പരിവാറും, കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐയും നടത്തുന്ന അക്രമ ഫാസിസത്തെ നവ ജനാധിപത്യ ആശയങ്ങളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോട്ടക്കൽ നിയോജക മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.
2025-2026 വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പും, റിപ്പോർട്ട് അവതരണവും, ചർച്ചയും പ്രതിനിധി സമ്മേളനത്തിൽ വെച്ച് നടത്തി.
പോരാട്ടങ്ങളുടെ മണ്ണ്, അതിജീവനത്തിൻ്റെ കരുത്ത് എന്ന പ്രമേയത്തിലാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം ഷാറൂൻ അഹമ്മദ് അധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ മുഖ്യ പ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി മണ്ഡലം നേതാക്കളായ പൈങ്കൽ ഹംസ, തൗഫീഖ് പാറമ്മൽ, ഷാക്കിർ വളാഞ്ചേരി, അൽതാഫ് ശാന്തപുരം,അഡ്വ: ഫാത്തിമത്ത് റാഷിന, മുഹമ്മദലി കോട്ടക്കൽ, എന്നിവർ പ്രസംഗിച്ചു.
കോട്ടക്കൽ മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ്
ഹാദി സമാൻ, സെക്രട്ടറി ജൗസി റഷീദ്, വൈസ് പ്രസിഡന്റ് മുഹ്സിന മുഹമ്മദലി, സുഹൈൽ കോട്ടക്കൽ, ജോയിന്റ് സെക്രട്ടറി
മോനിഷ വാസു, യാസീൻ ഇരുമ്പിളിയം എന്നിവരെയും തിരഞ്ഞെടുത്തു.