മലപ്പുറം: ലോക ഭിന്ന ശേഷി ദിനത്തിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഅ്ദിൻ ഭിന്നശേഷി സംരഭമായ ഏബിൾ വേൾഡ് സന്ദർശിച്ചു. പരിപാടി
എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ സാമൂഹികം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ സാന്ത്വനം സെക്രട്ടറി എം.ദുൽഫുഖാർ സഖാഫി അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ കെ.സൈനുദ്ദീൻ സഖാഫി, പി. യൂസുഫ് സഅ്ദി, പി.പി.മുജീബ് റഹ്‌മാൻ, പി.ടി.നജീബ്, സോൺ സാമൂഹികം പ്രസിഡണ്ട് അൻവർ അഹ്‌സനി എന്നിവർ സംസാരിച്ചു.വേങ്ങര ലൈവ്.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്ക് മധുരം നൽകി.