വേങ്ങര: ചേറൂർ റോഡിൽ പ്രവർത്തിക്കുന്ന മനാറുൽഹുദാ അറബി കോളേജിൽ ഖുർആൻ അക്കാദമിയുടെകീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ബനാത്തിൽ നിന്നും ഖുർആൻ മുഴുവനായും മനപ്പാഠമാക്കിക്കൊണ്ട് ആറുമാസത്തിനിടെ രണ്ടാമത്തെ ആഫിളായി
എടപ്പാൾ സ്വദേശി അഹമ്മദ് സാഹിഖ് എന്ന 14 വയസ്സുകാരൻ ഖുർആൻ മുഴുവനായും മനപ്പാഠമാക്കിക്കൊണ്ട് വേങ്ങര മനാറുൽഹുദാ അറബി കോളേജിൽ നിന്ന് രണ്ടാമത്തെ ഹാഫിള് ബിരുദം കരസ്ഥമാക്കി.
എടപ്പാൾ കാഞ്ഞിരങ്ങാട്ട് സ്വദേശി കെ ബി ഷക്കീർ, സി വി ഹസീന, ദമ്പതികളുടെ മകനാണ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് ഷാഹിഖ്.
ആറുമാസം മുമ്പ് 24 മെയ് 31ന് തിരുവനന്തപുരം സ്വദേശി അനസ് ബിൻ തോഹ. എന്ന 12 വയസ്സുകാരൻ ഖുർആൻ മുഴുവൻ മനപ്പാഠമാക്കി ഹാഫിള് ബിരുദം നേടിയിരുന്നു. രണ്ടുവർഷം കൊണ്ടാണ് ഖുർആൻ മുഴുവനായും മനപ്പാഠമാക്കിയത്.
മിടുക്കനായ അഹമ്മദ് സാഹിഖിനെ കോളേജ് കമ്മിറ്റി അനുമോദിച്ചു. ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷബാഖ വി ഷായിക്ഖിന് മെമെന്റോ നൽകി അനുമോദിച്ചു. കോളേജ് കമ്മിറ്റി അംഗങ്ങളായ വി കെ സി വിരാൻകുട്ടി, കെ അബ്ബാസ്, എൻ ടി ബാബു, ഫവാസ് നദ്‌വി, തുടങ്ങിയവർ പങ്കെടുത്തു.