വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് വലിയോറ എ എം യു പി സ്കൂളിനായി നിർമ്മിച്ചു നൽകിയ പ്രീ ഫാബ്രിക്കേഷൻ മൊഡുലാർ ടോയ്ലറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എ കെ നഫീസ അധ്യക്ഷതവഹിച്ചു.
16-ാം വാർഡ് മെമ്പർ മുഹമ്മദ് കുറുക്കൻ, പ്രധാനാധ്യാപകൻ എ. കെ. സോമനാഥൻ, പി.ടി.എ. പ്രസിഡന്റ് കെ.ഗംഗാധരൻ, മാനേജർ എ.കെ. ഗഫൂർ മാസ്റ്റർ, അധ്യാപകരായ എം.പി. വിജയൻ, ജയപ്രകാശ്, ഗീത, രക്ഷിതാക്കളായ എ.കെ. അലവി ബാപ്പു, എ. സതീശൻ, സജീർ ചെള്ളി, പവിത്രൻ മാസ്റ്റർ
തുടങ്ങിയവർ സംബന്ധിച്ചു.