'മൗലാനാ അബ്ദുൽ ബാരി അവാർഡ്' പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർക്ക്

കോട്ടക്കൽ: പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമി ഏർപ്പെടുത്തിയ രണ്ടാമത് വാളക്കുളം അബ്ദുൽ ബാരി ഉസ്താദ് സ്മാരക അവാർഡ് സമസ്ത സെക്രട്ടറി മുഹ്യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക് ഇന്ന് സമ്മാനിക്കും. 

കർമ്മശാസ്ത്ര രംഗത്തെ സംഭാവനകൾ, അറബിക് ഭാഷയിലെ പ്രാവീണ്യം, നവീന ആശയത്തിനെതിരെയും വ്യാജ ത്വരീഖത്തിനെതിരെയുമുള്ള ആദർശ പോരാട്ടം എന്നിവ പരിഗണിച്ചാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 

ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് ഇന്ന് നടക്കുന്ന അബ്ദുൽ ബാരി അക്കാദമിയുടെ പുതിയ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ സാദാത്തുക്കളുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ താജുൽ മുഹഖ്ഖീൻ കോട്ടൂർ ഉസ്താദ് അവാർഡ് സമ്മാനിക്കും. മർഹൂം വാളക്കുളം ബീരാൻ കുട്ടി മുസ്ലിയാർക്കായിരുന്നു പ്രഥമ അവാർഡ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}