വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം: എസ് എഫ് സി പുഴച്ചാൽ നിവേദനം നൽകി

വേങ്ങര: നിരവധി പാവപ്പെട്ട രോഗികൾക്ക് ആശാകേന്ദ്രമായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങൾ ഉണ്ടായിട്ടും വർഷങ്ങളായി മുടങ്ങിയ കിടത്തി ചികിത്സ പുനരാരഭിക്കണമെന്നും  ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും  ആവശ്യപ്പെട്ട് പുഴച്ചാൽ എസ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെസീറ ടീച്ചർക്കും  ഹെൽത്ത് സെന്റർ സൂപ്രണ്ടിനും നിവേദനം നൽകി.

വർഷങ്ങൾക്ക് മുൻപ് ഓപ്പറേഷൻ തിയേറ്ററും
കിടത്തി ചികിത്സയും പ്രസവ
സൗകര്യവും അനുബന്ധ ചികിത്സയും ഉണ്ടായിരുന്ന കാലത്ത് വേങ്ങരയിലെ പലപ്രശസ്ത ഡോക്ടർമാരും ഇവിടെ ചികിത്സ നടത്തിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}