വേങ്ങര: കുറ്റൂർ നോർത്ത് കെ.എം ഹയർ സെക്കന്ററി സ്കൂളിൽ ഉപജില്ല, ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രോത്സവങ്ങളിലും പങ്കെടുത്ത് വിജയിച്ച മുന്നൂറ്റിപതിനാറ് കലാ - ശാസ്ത്ര പ്രതിഭകളെ ആദരിച്ചു.
ആദരം എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ്, സംസ്ഥാനതലത്തിൽ ചോക്ക് നിർമ്മാണ മത്സരത്തിൽ വിജയിച്ച കെ.പി.യാലിന ഫാത്തിമക്ക് ഉപഹാരം നൽകിക്കൊണ്ട് സ്കൂൾ മാനേജർ കെ.പി. ഹുസൈൻ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പ്രധാനധ്യാപകൻ പി.സി ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഇ.ഷംസുദ്ദീൻ, കലാ അധ്യാപകൻ ഷൈജു കാക്കഞ്ചേരി, പി.സംഗീത, പി.എം അബ്ദുൾ അലി, പി.ടി ശരണ്യ, പി.മായ, പി.ഫാത്തിമ റുക്സാന, കെ.സാബിക് എന്നിവർ സംസാരിച്ചു.