വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. വേങ്ങര ടൗണിൽ വച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. മൊയ്‌ദീൻ ഹാജി നെല്ലുരാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി യാസർ അറഫാത്ത്, വൈസ് പ്രസിഡന്റുമാരായ ടി കെ എം കുഞ്ഞുട്ടി, എ കെ കുഞ്ഞിതുട്ടി ഹാജി, കെ ആർ കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറിമാരായ ശിവ ശങ്കരൻ നായർ, കെ പി റഷീദ് ഹാജി, ഇബ്രാഹിം വെട്ടികാട്ടിൽ, യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി ജബ്ബാർ അരിക്കാടൻ എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി സ്വാഗതവും യൂത്ത് വിഗ് ജില്ലാ സെക്രട്ടറി
അനീസ് പനക്കൽ
നന്ദിയും പറഞ്ഞു. പ്രകടനത്തിൽ യുണിറ്റ് മെമ്പർമാരും യൂത്ത് വിഗ്
ഭാരവാഹികളും പങ്കെടുത്തു. പ്രസിഡന്റ് അസീസ് ഹാജി, ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഹാജി, ട്രഷറർ മൊയ്‌ദീൻ ഹാജി, യൂത്ത് വിംഗ് യുണിറ്റ് പ്രസിഡന്റ് അനീസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.