വേങ്ങര: വാക്കുകൾ കൊണ്ട് വിസ്മയം തീർത്ത മലയാളത്തിന്റ ബഹുമുഖ പ്രതിഭ എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ വേങ്ങരയിൽ പൗരാവലി അനുശോചിച്ചു മൗന ജാഥ നടത്തി.
മുണ്ടിയം തടം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചീഫ് അഡ്മിൻ ഇക്ബാൽ പുല്ലമ്പലവൻ, വ്യാപാരി വ്യവസായി നേതാക്കളായ അസീസ് ഹാജി പക്കിയൻ, എം. കെ. സൈനുദ്ധീൻ ഹാജി, പഞ്ചായത്ത് മെമ്പർ സലിം എ. കെ, ഐ എൻ ടി യു സി നേതാവ് സോഷ്യൽ അസീസ് ഹാജി, വിവിധ സംഘടനാ പ്രതിനിധികളായി മാനുകുട്ടി മാസ്റ്റർ, സോമൻ മാസ്റ്റർ, ബഷീർ പുല്ലമ്പലവൻ, കുട്ടി മോൻ ചാലിൽ, കിഡ്സ് ബാവ, ടി. കെ. അഹമദ് ബാവ, അലവി എം. പി, തുടങ്ങി നിരവധി പേർ സംബന്ധിച്ചു. ഇക്ബാൽ പുല്ലമ്പലവൻ സമാപന പ്രസംഗം നടത്തി.