അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെ പേര് പ്രകാശനം നിർവ്വഹിച്ചു. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന സ്വപ്ന പദ്ധതിയായ ബഡ്സ് സ്പെഷ്യൽ സ്കൂളിന്റെ പേര് ആസിം വെളിമണ്ണ പ്രകാശനം ചെയ്തു.
സ്കൂളിന് അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ബ്ലിസ് ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ എന്നാണ് പേര് നല്‍കിയിട്ടുളളത്.
പ്രകാശന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ് കൊണ്ടാണത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലൈല പുല്ലൂണി, മെമ്പര്‍മാരായ ലിയാഖത്തലി കാവുങ്ങല്‍, ഷൈലജ പുനത്തില്‍, ആച്ചുമ്മക്കുട്ടി, ബേബി കെ.എം., വിപിന അഖിലേഷ്, സജ്ന അന്‍വര്‍,
സ്പെഷ്യൽ സ്കൂള്‍ പ്രധാനധ്യാപിക മുര്‍ഷിദ ടീച്ചര്‍ എന്നിവരും സംബന്ധിച്ചു.
പഞ്ചായത്ത് തലത്തിൽ നടത്തിയ മത്സരത്തിലൂടെയാണ് സ്പെഷ്യല്‍ സ്കൂളിന് പേര് കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തിലെ കുന്നുംപുറം സ്വദേശിയായ രമണി ടി.എന്‍ നിര്‍ദേശിച്ച പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.