കുന്നുംപുറം: പാലമഠത്തിൽ ചിന ഐ ഇ സി ഇംഗ്ലീഷ് സ്കൂൾ പത്താം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു. ഏറെ പുതുമകളോടെയാണ് ഐ ഇ സി പത്താം വർഷത്തിലേക്ക് കടക്കുന്നത്. എച്ച് ഐ എം മദ്രസ കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന സ്കൂളിലേക്ക് 2025-26 വർഷത്തെ അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. അഡ്മിഷൻ ഉദ്ഘാടനം സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ കണ്ണന്തളി നിർഹിച്ചു.
ചടങ്ങിൽ ഖാദർ ഫൈസി, മൊയ്‌ദീൻ കുട്ടി ഹാജി, യൂസഫ് ഹാജി, അലവി കുട്ടി മുസ്‌ലിയാർ, മൂസ ഹാജി, സ്‌ഥാപനം കൺവീനർ മുഹമ്മദ് കുട്ടി ഉസ്താദ് കുന്നുംപുറം, ചെയർമാൻ സയ്യിദ് ഫത്ഹുദ്ധീൻ തങ്ങൾ, മാനേജർ സയ്യിദ് അസ്ഹറുദ്ധീൻ തങ്ങൾ, അഡ്മിൻ ഷാഫി മുസ്‌ലിയാർ, തുടങ്ങിയവർ പങ്കെടുത്തു.
പരിമിതമായ സീറ്റിലേക്കുള്ള അഡ്മിഷൻ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും എന്ന് പ്രിൻസിപ്പൽ സിറാജുദ്ധീൻ ഹുദവി അച്ഛനമ്പലം അറിയിച്ചു.