"മണ്ണ് നമ്മുടെ പൊന്ന്" മണ്ണ് കൊണ്ടെഴുതി കുരുന്നുകൾ

എ.ആർ.നഗർ: ലോക മണ്ണ് ദിനത്തിൽ 'മണ്ണ് നമ്മുടെ പൊന്ന് ' എന്ന് മണ്ണുകൊണ്ട് എഴുതി പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യവും മലിനമാക്കപ്പെടുന്ന മണ്ണിന്റെ ജൈവികതയെ നിലനിർത്തുന്നതിനുമാണ് ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നത് .വിവിധ തരം മണ്ണുകളുടെ പ്രദർശനവും, ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക പി.ഷീജ മണ്ണ് ദിന സന്ദേശം കൈമാറി.അധ്യാപകരായ കെ.രജിത,സി.ശാരി,പി.ഷഹന,ടി.ഇന്ദുലേഖ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}