കോട്ടക്കൽ ഹോമിയോ ഡിസ്പെൻസറിയുടെയും ഈസ്റ്റ് വില്ലൂർ പതിനാലാം ഡിവിഷന്റെയും ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ ക്ലാസിനു തുടക്കമായി
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ ഉദ്‌ഘാടനം ചെയ്തു. കോട്ടക്കൽ ഹോമിയോ ഡിസ്‌പെൻസറി യോഗ ഇൻസ്‌ട്രക്ടർ ഡോക്ടർ അമൽ ജലീസ ക്ലാസ്സിന് നേതൃത്വം നൽകി. അംഗനവാടി ടീച്ചർ ബേബി പുഷ്പ, ശാരദ, ആശാ വർക്കർ രജിത തുടങ്ങിയവർ സംസാരിച്ചു.