വേങ്ങര: വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി ചേറൂരിൽ ആരംഭിക്കുന്ന വെൽഫെയർ പോയിന്റ് വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. ടി നൂറുദ്ധീൻ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് മുൻ മെമ്പർ യു. സക്കീന, ജില്ല കമ്മിറ്റി അംഗങ്ങളായ ദാമോദരൻ പനക്കൻ, ശാക്കിർ മോങ്ങം, പഞ്ചായത്ത് സെക്രട്ടറി പി. ഇ നൗഷാദ്, പി. സത്താർ, ഫൈസൽ ചേറൂർ, വി. പി വാസു, ബാവ കണ്ണേത്ത് എന്നിവർ സംസാരിച്ചു.