വയോജന ഗ്രാമസഭ യോഗവും വയോജന സംഗമവും നടന്നു

എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വയോജന ഗ്രാമസഭ യോഗവും, വയോജന സംഗമവും യാറത്തുംപടി ടറഫില്‍ വെച്ച് നടന്നു. എ. ആർ നഗർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ സുനിൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല പുല്ലുണി അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ സ്വാഗതം പറഞ്ഞു. 

ആശംസകൾ അറിയിച്ചു കൊണ്ട് ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജിഷ, മെമ്പർമാരായ ലിയാക്കത്തലി കാവുങ്ങൽ, ജൂസൈറ മൻസൂർ, റഷീദ് ചെമ്പകത്ത്, അബ്ദുൽ ലത്തീഫ് കെ ടി, ഹംസ എ പി, ഹുസൈൻ ഹാജി, മൊയ്‌ദീൻ കുട്ടി കെ കെ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് കേരള മാപ്പിള കലാ അക്കാദമി തിരുരങ്ങാടി ചാപ്റ്റർ ഒരുക്കിയ ഇശൽ വിരുന്നും വേദിയിൽ അരങ്ങേരി. എ ആർ നഗർ പഞ്ചായത്ത്‌ ബ്ലിസ് ബഡ്സ് സ്പെഷ്യൽ സ്കൂൾ പ്രധാനധ്യാപിക മുർശിദാ ടീച്ചർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}