വേങ്ങര: ഭരണഘടനാ ശിൽപിയായ ഡോ: ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം എന്നാവിശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമസമിതി വേങ്ങരയിൽ പ്രകടനവും വിശദീകരണവും നടത്തി.
പി കെ എസ് സംസ്ഥാന കമ്മിറ്റി അംഗം കെ പി സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്തു. പ്രകടനത്തിന് രവി സി, രാജാഗോപാലൻ വി കെ, സജീബ്കുമാർ സി കെ, ഷാജി പി, വരദൻ എ കെ, ബിജു കെ പി, സുധീഷ് വി എന്നിവർ നേതൃത്വം നൽകി.