വേങ്ങര: പി.എം.എസ്.എ.എം.യു.പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. കുട്ടികൾ നിർമ്മിച്ച 2024 നക്ഷത്രങ്ങൾ ഉപയോഗിച്ചു കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കുകയും പുൽകൂട് തയ്യാറാക്കുകയും ചെയ്തു.
കരോൾ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ക്രിസ്മസ് അപ്പൂപ്പനെ വരവേറ്റു. രാവിലെ 10 മണിക്ക് ആഘോഷപരിപാടികൾ ആരംഭിച്ചു.
എല്ലാ ക്ലാസുകളിലും കേക്ക് മുറിക്കുകയും സ്കൂളിൽ കുട്ടികൾക്ക് പായസ വിതരണം നടത്തി. ഹെഡ്മാസ്റ്റർ ഏ.പി ഷീജിത്ത്, സ്കൂൾ മാനേജർ കെ. മുഹമ്മദ് ഷെരീഫ്, പി.ടി.എ പ്രസിഡൻ്റ് അബ്ദുൾ റസാഖ്, മറ്റ് പി ടി എ അംഗങ്ങൾ, സ്റ്റാഫ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.