ഉണ്ടായിരുന്ന ഹോം ഗാർഡും വിരമിച്ചു,: വേങ്ങരയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു

വേങ്ങര: ചെറിയൊരു തടസ്സം പോലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാവുന്ന വേങ്ങര ടൗണിൽ ട്രാഫിക് നിയന്ത്രണത്തിന് പൊലീസില്ല, ഹോം ഗാർഡുമില്ല. ഓരോരുത്തരും തോന്നിയ പോലെ വാഹനമെടുക്കുന്നത് റോഡിൽ പ്രതിസന്ധിയുണ്ടാക്കുന്നു. ഗതാഗതം നിയന്ത്രിച്ചിരുന്ന ആകെയുണ്ടായിരുന്ന ഒരു ഹോം ഗാർഡ് കഴിഞ്ഞ മാസം വിരമിച്ചതിനാൽ ട്രാഫിക് നിയന്ത്രണം ആകെ താളം തെറ്റിയ നിലയിലായി. 
ദിവസവും വൈകുന്നേരം 4 മുതൽ രാത്രി വരെ കച്ചേരിപ്പടിക്കും ഊരകം കുറ്റാളൂരിനുമിടയിൽ വലിയ ഗതാഗതക്കുരുക്ക് ഇപ്പോൾ നിത്യ സംഭവമായിട്ടുണ്ട്. ഇതിനിടെ ട്രാഫിക് തെറ്റിച്ചോടുന്ന ബസ്സുകളും ഇതര വാഹനങ്ങളും തമ്മിൽ ഉരസി നടുറോഡിൽ വച്ചുള്ള തർക്കങ്ങളും ഈ കുരുക്ക് മൂർച്ചിക്കാൻ കാരണമാവുന്നു. 
വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പവും ട്രാഫിക് ബ്ലോക്കും കാരണം ഏറെ ബുദ്ധിമുട്ടിലാവുന്നത് സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള കാൽനടയാത്രക്കാരാണ്. പലപ്പോഴും റോഡൊന്ന് മുറിച്ചു കടക്കാൻ അര മണിക്കൂറോളം കാത്ത് നിൽക്കേണ്ട അവസ്ഥയുണ്ട്. 
ബസ് സ്റ്റാൻ്റ്, മാർക്കറ്റ് റോഡ് ജംഗ്ഷൻ, ആയുർവേദ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ കാൽനടയാത്രക്കാർക്കായി സീബ്രാ ലൈനുകൾ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ബസ്സുകളടക്കം വാഹനങ്ങൾ ലൈൻ മുറിച്ച് കടക്കുന്നവരെ ഗൗനിക്കാറില്ല. ബസ് സ്റ്റാൻ്റ് പരിസരത്ത് മലപ്പുറം പരപ്പനങ്ങാടി ഭാഗത്തേക്കുള്ള മിക്ക ബസ്സുകളും ആളെ കയറ്റുന്നതും ഇറക്കുന്നതും സീബ്ര ലൈനിന് മുകളിൽ പാർക്ക് ചെയ്താണന്നും ആക്ഷേപമുണ്ട്. മാത്രവുമല്ല മലപ്പുറം ഭാഗത്ത് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുന്ന ചില ബസ്സുകൾ സ്റ്റാൻ്റിൽ കയറ്റാതെ അമിത വേഗതയിലോടിച്ച് വന്ന് സീബ്ര ലൈൻ മുറിച്ച് കടക്കുന്നവരെ ഓടിച്ച് വിട്ട് അതിന് മുകളിൽ പാർക്ക് ചെയ്ത് ആളെ കയറ്റുന്നതും ഇറക്കുന്നതും ഇവിടെ നിത്യസംഭവമാണെന്നും നാട്ടുകാർ പറയുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}