കണ്ണമംഗലം: സേവാഭാരതി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോന്നി പുറായ ശ്രീ മഹാദേവ ക്ഷേത്ര പരിസരം ശുചീകരണ പ്രവർത്തനം നടത്തി. ക്ഷേത്രം മേൽശാന്തി സുദർശനൻ കുറ്റാളൂർ ഉദ്ഘാടനം ചെയ്‌തു.
ശുചീകരണ പ്രവർത്തനത്തിന് സേവാഭാരതി ജില്ലാ സെക്രട്ടറി വി. ഹരിദാസന്റെ സാനിധ്യത്തിൽ സേവാഭാരതി കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. കൃഷ്ണൻ, സെക്രട്ടറി പ്രദീപ് പതിയിൽ എന്നിവർ നേതൃത്വം നൽകി.
അമ്മമാരും കുട്ടികളും അടങ്ങുന്ന സേവ പ്രവർത്തകർക്ക് പ്രബീഷ് പറാട്ട്, സന്തോഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു.