ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി സ്മാരക ജി.എം.യു.പി. സ്‌കൂളിൽ തുണിസഞ്ചി നിർമാണവുമായി വിദ്യാർഥികൾ. സ്‌കൂൾ സമ്പൂർണ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിന്റെയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നിർമാണം.
പി.ടി.എ.യുടെ സഹകരണത്തോടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ തുണികൾ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ 338 തുണിസഞ്ചികളാണ് നിർമിച്ചത്. പ്രഥമാധ്യാപകൻ രവിചന്ദ്രൻ പാണക്കാട്ട് ഉദ്ഘാടനം ചെയ്തു. സീഡ്, എൻ.ജി.സി. എന്നിവയുടെ കോഡിനേറ്റർമാർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് സക്കീന, എസ്.ആർ.ജി. കൺവീനറും സീഡ് കോഡിനേറ്ററുമായ വിജേഷ്, പ്രത്യുഷ എന്നിവർ സംസാരിച്ചു.