വേങ്ങര: പരപ്പഞ്ചിന ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫുഡും + ബോളും നാലാമത് സീസൺ സൗഹൃദ ഫുഡ്ബോൾ മത്സരത്തിൽ ഒൻപത് കളികളിൽ നിന്ന് 15 ഗോളുകൾ നേടി മിന്നും പ്രകടനം കാഴ്ചവെച്ച അനൂപ് വെട്ട്തോടിനെ, വേങ്ങരയുടെ ആധാരം എഴുത്തുകാരൻ തെന്നിലാൻ മുസ്തഫ പൊന്നാട അണിയിച്ചു. പ്രവാസി കൂട്ടായ്മയുടെ മികച്ച കളിക്കാരനുള്ള ട്രോഫി അഞ്ചുകണ്ടൻ സമദ്, 123 കോർണർ കടയുടമയും ചേർന്ന് നൽകി. വാസ്കോ വേങ്ങരയുടെ ഫോർവേടാണ്
അനൂപ്. സെവൻ സ്റ്റാർ വേങ്ങരയുടെ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് അനൂപ് മിന്നുംപ്രകടനം കാഴ്‌ച്ച വെച്ചത്. ജനകീയ കൂട്ടായ്മയുടെ വാരിസ് മുഖ്യപ്രഭാഷണം നടത്തി. വടക്കേപ്പാടൻ ബാബു നന്ദിയും പറഞ്ഞു.
ശിഹാബ് പിവി, ബഷീർ എൻ ടി, ഷൈജു, ഷഫീക്ക്, അമീൻ, രതീഷ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.