മലപ്പുറം: വേങ്ങര പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒൻപത് തസ്തികകളിലേക്കുള്ള ഒഴിവ് നികത്താത്ത സർക്കാറിന്റെ ഉദാസീന നയത്തിനെതിരെ വേങ്ങര പഞ്ചായത്തിലെ ജനപ്രതിനിധികൾ മലപ്പുറം ജോയിന്റ് ഡയക്ട്ടറുടെ കാര്യാലയത്തിലേക്ക് ധർണ്ണാ സമരം നടത്തി. എൽ ജി എം എൽ സംസ്ഥാന പ്രസിഡന്റ് ഇസ്മാഈൽ മാസ്റ്റർ പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീനഫസൽ അധ്യക്ഷത വഹിച്ച സമരത്തിന് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് സ്വാഗതം പറഞ്ഞു.
വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ അബ്ദുൽ ഖാദർ, വേങ്ങര പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ രാധാകൃഷണൻ മാസ്റ്റർ,
വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി വി മുഹമ്മദ് ഇഖ്ബാൽ, എൽ ജി എം എൽ വേങ്ങര മണ്ഡലം സെക്രട്ടറി റഷീദ് പി കെ, എ കെ സലീം, കുറുക്കൻ മുഹമ്മദ്, യൂസുഫലി വലിയോറ എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികളായ മടപ്പള്ളി ആരിഫ, സി പി ഖാദർ, നജ്മുന്നീസ മുഹമ്മദ് സാദിഖ്, റുബീന അബ്ബാസ്, നുസ്റത്ത് അമ്പാടൻ, ആസ്യമുഹമ്മദ്, എ കെ നഫീസ, എൻ ടി മൈമൂന, ജംഷീറ എ കെ, തുമ്പയിൽ നുസ്റത്ത്, ഉണ്ണികൃഷ്ണൻ, മടപ്പള്ളി മജീദ് എന്നിവർ പങ്കെടുത്തു.
സമരം മലപ്പുറം കുന്നുമ്മലിൽനിന്ന് റാലിയായി ആരംഭിച്ച് കലക്ട്രേറ്റിലെ ജോയിന്റ് ഡയറക്ടർ ഓഫീസിന് മുമ്പിൽ ഹസീനബാനുവിന്റെ നന്ദിപ്രകാശനത്തോടെ അവസാനിച്ചു. തുടർന്ന്
അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സുപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയർ, സീനിയർ ക്ലാർക്കുമാർ, സ്വീപ്പർ എന്നീ ഒഴിവുകളിലേക്ക് എത്രയും പെട്ടന്ന് നിയമനം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ജോയിന്റ് ഡയക്ടർക്ക് രേഖാമൂലം പരാതി നൽകി.