പറപ്പൂർ: എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ് ടി യു) പ്രഥമ വർക്കിംഗ് പ്രസിഡണ്ടും എസ് ടി യു ജില്ലാ സെക്രട്ടറിയും സെക്യൂരിറ്റി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്ന നാസർ കാവനൂരിന്റെ നിര്യാണത്തിൽ എടരിക്കോട് ടെക്സ്റ്റൈൽസിലെ ആദ്യകാല തൊഴിലാളി കൂട്ടായ്മ അനുശോചിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം കോയാമു ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു..
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സി കെ എ റസാക്ക്, കുഞ്ഞുമുഹമ്മദ് ആതവനാട്, മുഹമ്മദാലി അങ്ങാടിപ്പുറം, മൊയ്തീൻ കരിങ്കപ്പാറ, സിദ്ധീഖ് പൊട്ടിപ്പാറ, അസീസ് വേങ്ങര, മൂസക്കുട്ടി കാവന്നൂർ, ഹുസൈൻ ബി പി അങ്ങാടി, സുബൈർ കെ, ഹുസൈൻ തങ്ങൾ, മൊയ്തീൻകുട്ടി, ഇ.മമ്മു തു,അലി പട്ടേക്കൽ,എ ടി റഷീദ്, ഹസീബ് ഫൈസി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: വി.എ നാസർ അനുസ്മരണ യോഗം കെ.എം കോയാമു ഉദ്ഘാടനം ചെയ്യുന്നു.