കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രമേശ്.പി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഹസീന തയ്യില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ, പി കെ സിദ്ദീഖ്, സരോജിനി കെ പി, റഹിയാനത്ത് തയ്യില്‍, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു.
ഈ മാസം 21, 22, 23, 24 എന്നീ തീയതികളിൽ കേരളോത്സവം നടത്തുവാൻ യോഗം തീരുമാനിച്ചു. നവംബർ 14 മുതൽ 18 വരെ കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
കേരളോത്സവത്തിന്റെ വിജയത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാൻ ആയും സെക്രട്ടറി ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ക്ലാർക്ക് അനന്തു പി രാജ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.